കൊൽക്കത്ത: ബംഗാളിലെ നർക്കെൽദംഗിലെ ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 65കാരനായ ഹബീബുല്ല മൊല്ലയാണ് മരിച്ചത്. നിരവധി കുടിലുകൾ കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതിനുശേഷം നടത്തിയ തെരച്ചിലിലാണ്
ഹബീബുല്ല മൊല്ലയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. 200 ഓളം പേർ ഭവനരഹിതരായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്തിനാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ മൂന്നോടെ തീയണച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |