കുന്നംകുളം: കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പെൺകുട്ടികളിൽ കോഴിക്കോടും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ ഫൈനലിൽ തൃശൂർ (63–46) കോഴിക്കോടിനെ പരാജയപ്പെടുത്തി ജേതാക്കളയപ്പോൾ കോഴിക്കോട് പെൺകുട്ടികൾ ആലപ്പുഴയെ (61 -25 ) തോൽപിച്ചാണ് കിരീടം നേടിയത്.
ആൺകുട്ടികളിൽ ആലപ്പുഴയും പെൺകുട്ടികളിൽ തൃശൂരും വെങ്കലം നേടി.
കേരളാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് , തൃശൂർ ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ ബാബു ഡേവിസ് പെരേപ്പാടൻ എന്നിവർ ചേർന്ന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
മാഡ്രിഡ്
ഡെർബിയിൽ
സമനില
മാഡ്രിഡ്: സ്പാനിഷ് ലാലിഗയൽനടന്ന മാഡ്രിഡ് ഡെർബി സമനിലയിൽ അവസാനിച്ചു.റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും ഓരോ ഗോൾ വീതം നേടി.ആദ്യ പകുതിയിൽ അൽവാരസ് നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ അത്ലറ്റിക്കോയെ രണ്ടാംപകുതിയിൽ എംബാപ്പെ നേടിയ ഗോളിലാണ് റയൽ സമനിലയിൽ പിടിച്ചത്. റയൽ ഒന്നാമതും അത്ലറ്റിക്കോ രണ്ടാമതും തുടരുകയാണ്.
ബംഗളുരൂവിന് ജയം
ബംഗളൂരു: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെ 3-0ത്തിന് തോൽപ്പിച്ച് ബംഗളൂരു എഫ്.സി പോയിന്റ് ടേബിളിൽ നാലാമതെത്തി. ജംഷഡ്പൂർ 3-ാം സ്ഥാനത്ത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |