കലാപരിപാടികൾ നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്കു മുന്നിൽ ഇത്തവണ മേളപ്രമാണിയായി ജയറാമെത്തും.
താളമേളങ്ങളെ അന്തരീക്ഷത്തിലേക്കുയർത്തിവിട്ട് നിരവധി ചെണ്ട, കൊമ്പ്, കുഴൽ, ചേങ്ങില കലാകാരന്മാർ അണിനിരക്കുന്ന സന്ധ്യയിൽ ഇതിനെല്ലാം അധിപനായാണ് നടൻ ജയറാം എത്തുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ക്ഷേത്രത്തിൽ ചെണ്ടമേളം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മേളപ്രമാണിയുടെ റോളിൽ ആദ്യമായിട്ടാണ് ആറ്റുകാൽ എത്തുന്നത്.
മാർച്ച് 5നാണ് ഈ വർഷത്തെ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്. ആദ്യദിനം വൈകിട്ട് മഹോത്സവത്തോനടുബന്ധിച്ചുള്ള കലാപരിപാടികൾ ചലച്ചിത്ര താരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്യും. മാർച്ച് 13 നാണ് പൊങ്കാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |