കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജയുടെ ഐ ആം എന്ന പുസ്തകം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പ്രകാശനം ചെയ്തു. എല്ലാ വിശ്വാസങ്ങളിലും വൈവിധ്യങ്ങൾ വിവേചിക്കാനാവുന്ന ഈ പുസ്തകം ഭാരതീയതയുടെ സാർവജനികമായ പ്രസക്തിയാണ് ഉയർത്തിക്കാട്ടുന്നതെന്ന് ജഗ്‌ദീപ് ധൻകർ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡോ.അഭിഷേക് മനു എം.പി, ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിണ്ടി കാമറൂൺ, എച്ച്.ഡി.എഫ്.സി ക്യാപിറ്റൽ സി.ഇ.ഒയും എം.ഡിയുമായ വിപൽ റൂംഗ്ത, ലോക്‌സഭാംഗവും ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ചെയർമാനുമായ നവീൻ ജിൻഡാൽ തുടങ്ങിയവർ പങ്കെടുത്തു.
വ്യത്യസ്ത സംസ്‌കാരങ്ങളുള്ള വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോഴും സനാതന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് കുടുംബത്തിന്റെ ജീവിത രീതിയാണെന്ന് ചടങ്ങിൽ ഹിന്ദുജ ഗ്രൂപ് ഒഫ് കമ്പനീസ് (ഇന്ത്യ) ചെയർമാൻ അശോക് പി.ഹിന്ദുജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |