ലക്ഷ്യമിട്ടതിലും 1.64 മടങ്ങ് പണം സമാഹരിച്ചു
തൃശൂർ: ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വിൽപ്പനയിലൂടെ ലക്ഷ്യമിട്ടതിനേക്കാൾ 1.64 മടങ്ങ് തുക സമാഹരിച്ചതായി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ അജിത് കുമാർ പറഞ്ഞു. നിക്ഷേപകർക്ക് ബാങ്കിന്റെ നയസമീപനങ്ങളിലും സാമ്പത്തിക ഭദ്രതയിലുമുള്ള വിശ്വാസത്തിന്റെ നേർതെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. അവകാശ ഓഹരി വിൽപ്പനയിലൂടെ 297.54 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിട്ടത്.
സമാഹരിച്ച തുക ബാങ്കിന്റെ മൂലധന പര്യാപ്തത മെച്ചപ്പെടുത്താനും ബിസിനസ് വിപുലീകരിക്കാനും ഉപകരിക്കും. ഓഹരിയുടമകളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും അജിത് കുമാർ നന്ദി അറിയിച്ചു. പുതുതായി സമാഹരിച്ച തുക ബാങ്കിന്റെ സാമ്പത്തിക അടിത്തറ ബലപ്പെടുത്താനും വികസന സാദ്ധ്യതകൾ ഉയർത്താനും ദീർഘകാലാടിസ്ഥാനത്തിൽ ഓഹരിയുടമകൾക്കും ഇടപാടുകാർക്കും നേട്ടമുണ്ടാക്കാനും സഹായിക്കുമെന്ന് കെ.കെ.അജിത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |