കൊച്ചി: ഇന്ത്യയിൽ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കാനായി അമേസോണും വിദേശ വ്യാപാര ഡയറക്ടറേറ്റും (ഡി.ജി.എഫ്.ടി) കൈകോർക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്.എം.ഇ) കയറ്റുമതി വർദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പുതിയ സഹകരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള എംഎസ്.എം.ഇകൾക്ക് ഇ-കൊമേഴ്സ് കയറ്റുമതിയ്ക്ക് ആവശ്യമായ പിന്തുണ ആമസോൺ നൽകും. ഇന്ത്യയുടെ ഇ-കൊമേഴ്സ് കയറ്റുമതി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിരവധി പുതിയ പദ്ധതികളും ഇതിലൂടെ അവതരിപ്പിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |