പാരീസ്: ഫ്രാൻസിലെ റെയിൽവേ സ്റ്റേഷനിൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ച യുവാവിന് 200 യൂറോ (18,036 രൂപ) പിഴ. ഡേവിഡ് എന്നയാൾക്കാണ് റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. തന്റെ സഹോദരിയോട് സംസാരിച്ചുനിന്ന ഡേവിഡിനോട് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ അയാൾ അത് തമാശയാണെന്ന് കരുതി സംസാരം തുടർന്നു. മുന്നറിയിപ്പ് ഗൗരവത്തോടെ എടുക്കാതായതോടെ ഉദ്യോഗസ്ഥർ പിഴചുമത്തുകയായിരുന്നു. ആദ്യം 150 യൂറോയാണ് (13527രൂപ) പിഴ ചുമത്തിയത്. എന്നാൽ പിഴയടയ്ക്കാൻ വൈകിയതിനാൽ 200 യൂറോയായി കൂട്ടുകയായിരുന്നു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും പോലുള്ള തിരക്കേറിയ ഇടങ്ങളിൽ ആളുകൾ ഹെഡ്ഫോൺ പോലും ഉപയോഗിക്കാതെ ഫോണിൽ വലിയ ശബ്ദത്തിൽ വിഡിയോ കാണുന്നത് ശീലമാക്കിയിരിക്കുകയാണെന്നും ഇത് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമായിരുന്നു പ്രധാന വിമർശനം. പൊതുയിടങ്ങളിൽ വെച്ച് വിഡിയോ കോൾ ചെയ്യുമ്പോൾ ഉറപ്പായും ഹെഡ്ഫോണോ ഇയർ ബഡുകളോ ഉപയോഗിക്കണമെന്ന് ചിലർ നിർദേശം നൽകിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |