ലിബിയ: ലിബിയയിലെ കുഫ്രയിലെ തെക്കുകിഴക്കൻ ജില്ലയിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് 28 സബ്-സഹാറൻ അനധികൃത
കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി കുഫ്രയിലെ സുരക്ഷാ ചേംബർ മേധാവി മുഹമ്മദ് അൽ-ഫദീൽ പറഞ്ഞു.
മനുഷ്യക്കടത്ത് നടക്കുന്ന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് അന്വേഷണ സംഘം മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ തടങ്കലിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. കൂടാതെ ഇവിടെനിന്ന് 76 സബ്- സഹാറൻ ബന്ദികളെയും രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്നവരെല്ലാം ക്രൂര പീഡനത്തിനുൾപ്പടെ ഇരയായിരുന്നതായാണ് റിപ്പോർട്ടുകൾ
പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ലിബിയൻ പൗരനെയും രണ്ട് വിദേശികളും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കിഴക്കൻ ലിബിയയിലെ എൽ വാഹത്തിൽ 263 അനധികൃത കുടിയേറ്റക്കാരെ പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തതിന് രണ്ട് വ്യക്തികൾ അറസ്റ്റിലായിരുന്നു. 10,000 ഡോളർ മുതൽ 17,000 ഡോളർ വരെ ആവശ്യപ്പെട്ട് കുടുംബങ്ങളിൽ നിന്ന് മോചനദ്രവ്യം തട്ടിയെടുക്കാനാണ് കുടിയേറ്റക്കാരെ തടവിലാക്കിയതെന്ന് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |