ഗാസ സിറ്റി: ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപണവുമായി ഹമാസ്. ബന്ദികളെ ഉടന്‍ കൈമാറില്ലെന്ന നിലപാടിലാണ് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കാനിരുന്നവരെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചർച്ചകൾ പുരോഗമിക്കവേയാണ് ഹമാസിന്റെ ഈ നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നും ഹമാസ് അറിയിച്ചു. ഗാസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രയേൽ തടഞ്ഞെന്നും രാജ്യാന്തര ഏജൻസികളുടെ സഹായവും ഇസ്രയേൽ തടയുന്നുവെന്നും ഹമാസ് കൂട്ടിച്ചേർത്തു. ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്‌സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് തുടങ്ങിയതായി ഇസ്രയേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെടിനിർത്തൽ കരാറിനെ തുടർന്ന് നെറ്റ്‌സാറിം കോറിഡോർ വഴി കടന്നുപോവാന്‍ ഇസ്രയേല്‍ സൈന്യം പാലസ്തീനികളെ അനുവദിച്ചിരുന്നു. തുടർന്ന് വടക്കന്‍ ഗാസയിലേക്ക് ആയിരക്കണക്കിനാളുകളാണ് കാൽനടയായും വാഹനങ്ങളിലും ഇതുവഴി കടന്നുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |