തിരുവനന്തപുരം: എൻ.ജി.ഒ അസോസിയേഷൻ കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിയതിന് അച്ചടക്ക നടപടിക്ക് വിധേയരായ നേതാക്കൾക്ക് കോൺഗ്രസ് പരിപാടികളിൽ വിലക്ക്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് നിർദ്ദേശം നൽകിയത്. എ.എം ജാഫർഖാൻ,ജി.എസ്.ഉമാശങ്കർ,കെ.പ്രദീപൻ എന്നിവർക്കാണ് വിലക്ക്. ഇവർ നൽകുന്ന വാർത്തകൾക്ക് പാർട്ടി മുഖപത്രത്തിലും ചാനലിലും വിലക്കേർപ്പെടുത്തി. കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിയ ശേഷം ജാഫർഖാൻ സ്വയം പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി ജി.എസ്.ഉമാശങ്കറെയും ട്രഷററായി കെ.പ്രദീപിനെയും പ്രഖ്യാപിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമവും നടത്തി. ഇതേ തുടർന്ന് ഇവരെ അസോസിയേഷൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |