കൊച്ചി: വാലന്റൈൻസ് ദിനമായ ശനിയാഴ്ച നടക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരം കാണാനെത്തുന്ന പ്രണയിതാക്കൾക്ക് മത്സരം ആസ്വദിക്കാനായി ബ്ലാസ്റ്റേഴ്സ് ഗാലറിയിൽ പ്രത്യേക സീറ്റിംഗ് സംവിധാനം. വാലന്റൈൻസ് ഡേ തീമിലുള്ള സീറ്റിംഗ് ഏരിയയിൽ ഇരുന്ന് കാണികൾക്ക് മത്സരം ആസ്വദിക്കാം. സെൽഫി ബൂത്തും പലതരം ഇൻഡോർ ഗെയിമുകളും വാലന്റൈൻസ് കോർണറിൽ ഒരുക്കിയിട്ടുണ്ട്. പ്രീമിയം ടിക്കറ്റുകളിൽ എത്തുന്നവർക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളെ നേരിട്ട് കാണാം. ഒരു പ്രണയ ജോഡിക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ കാൻഡിൽ ലൈറ്റ് ഡിന്നറിനുള്ള അവസരവും ലഭിക്കും. പേടിഎം ഇൻസൈഡറിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |