തിരുവനന്തപുരം: വൻകുതിപ്പിനുശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 63,520 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,940 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,667 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ച് 64,080 രൂപയായിരുന്നു. ഇത് ആദ്യമായാണ് ഒരു പവൻ സ്വർണത്തിന്റെ വില 64,000 കടക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് കഴിഞ്ഞ ദിവസമായിരുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ഒരു പവൻ സ്വർണത്തിന് മൂവായിരം രൂപയിലധികമാണ് വർദ്ധിച്ചത്.
ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർത്ത് ഏകദേശം 68,745 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,540 രൂപ കൊടുക്കണം. പണിക്കൂലിയിൽ വ്യത്യാസം വരുന്നതിന് അനുസരിച്ച് ഈ വിലയിൽ മാറ്റം വന്നേക്കും. എങ്കിലും ഒരു പവൻ സ്വർണം വാങ്ങാൻ 68,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടതുണ്ട്.
ഇന്നത്തെ വെളളിവില
ഇന്ന് സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |