പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ അവതരിപ്പിക്കുന്ന 'സാരി ' എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ എത്തി. ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ 'സാരി ഗേൾ ' ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) ആദ്യമായി നായികയാകുന്ന ചിത്രമാണ് സാരി. രാംഗോപാൽ വർമ്മയാണ് ചിത്രത്തിന്റെ രചന. രവി വർമ്മ നിർമ്മാണവും ഗിരികൃഷ്ണ കമൽ സംവിധാനവും നിർവഹിക്കുന്നു. ഹിന്ദി , തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ശബരിയാണ് ഫോട്ടോഗ്രഫി. സത്യയദു, സാഹിൽ സംഭ്ര്യൽ, അപ്പാജി അംബരീഷ്, കല്പലത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ.ജി.വി ആർ.വി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. എഡിറ്റിംഗ് ഗിരികൃഷ്ണ കമൽ, പെരമ്പള്ളി രാജേഷ്, പശ്ചാത്തല സംഗീതം ആനന്ദ്.
ഇൻസ്റ്റ റീലിലൂടെയാണ് രാംഗോപാൽ വർമ്മ ശ്രീലക്ഷ്മി സതീഷിനെ കണ്ടെത്തിയത്. സിനിമയ്ക്കായി ആർ.ജി.വി ശ്രീലക്ഷ്മി സതീഷിന്റെ പേര് ആരാധ്യ ദേവി എന്നാക്കുകയായിരുന്നു. ഫെബ്രുവരി 28ന് ചിത്രം പ്രദർശനത്തിനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |