കലൂർ:യുവതലമുറക്ക് വ്യവസായിക മനോഭാവം പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി കലൂർ മേരിലാൻഡ് പബ്ലിക് സ്‌കൂളിൽ സംരംഭക ദിനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. തോമസ് ജെ കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ മർച്ചന്റ് അസ്സ്‌സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ രംഗത്തും മാറ്റം വന്നതുപോലെ വ്യവസായ രംഗത്തും പുതിയ മാറ്റങ്ങളും ടെക്‌നോളജിയും നടപ്പിലാക്കിയാലേ മറ്റുള്ള രാജ്യങ്ങളുമായി കിടപിടിക്കാൻ സാധിക്കുകയുള്ളുവെന്ന് രാജു തരണിയിൽ പറഞ്ഞു. യോഗത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത് മെമ്പർ സിബിൻ വർഗീസ്, സ്‌കൂൾ മാനേജർ ഐപ്പ് വർഗീസ്, പി. ടി. എ പ്രസിഡന്റ് അൻസാർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.. അറുപതില്പരം സ്റ്റാളുകളുമായി വിദ്യാർഥികളും യുവ സംഭരംഭകരുടെ ഉത്പ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |