ആലുവ: കാലാവധി കഴിഞ്ഞ വിസയിൽ കഴിഞ്ഞിരുന്ന ഐവറികോസ്റ്റ് സ്വദേശിയായ ഫുട്ബാൾ താരം പൊലീസ് പിടിയിലായി. നിയാമെൻ കോനൻ ടോഷ്യന്റെ ഹെർമനെയാണ് (24) കൊൽക്കത്തയിൽനിന്ന് എടത്തല എസ്.ഐ അരുൺദേവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
തൊഴിൽ വിസയിൽ ഇന്ത്യയിലെത്തിയ ഇയാൾ അശോകപുരം കോളനിപ്പടി ഭാഗത്ത് ആയത്ത് ബിൽഡിംഗിൽ താമസിക്കുകയായിരുന്നു. വിസ കാലാവധി 2020 ജൂലായ് 20ന് പൂർത്തിയായിട്ടും അനധികൃതമായി തങ്ങുകയായിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്ന് എടത്തല പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ നാടുവിട്ടു. കൊൽക്കത്തയിൽ ഉണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പാെലീസെത്തിയത്. എസ്.ഐക്കൊപ്പം സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രവീൺ, സി.പി.ഒ ഹാരിസ് എന്നിവരും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് പ്രതിയെ എടത്തല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |