പെരിന്തൽമണ്ണ:10 കിലോ കഞ്ചാവും ഒരു ലക്ഷത്തിലധികം രൂപയുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ജില്ലയിൽ ഗോൽജാർ ബാഗിലെ ദേബ് കുമാർ ബിശ്വാസ് (32) ആണ് പിടിയിലായത്. മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് പാർട്ടിയും പെരിന്തൽമണ്ണ എക്‌സൈസ് റെയ്ഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പട്രോളിംഗിൽ പുലാമന്തോൾ ചെമ്മലശ്ശേരി രണ്ടാം മൈലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷോൾഡർ ബാഗിൽ നിന്നും കഞ്ചാവും പണവും കണ്ടെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എം.യൂനുസ്, എ.ഇ.ഐ (ജി) പി. അശോക്, പ്രിവന്റിവ് ഓഫീസർ സുനിൽകുമാർ, ഐ.ബി എ.ഇ.ഐ (ജി) ഡി.ഷിബു, പ്രിവന്റിവ് ഓഫീസർ സായിറാം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, തേജസ്, അബ്ദുൽ ജലീൽ, വനിത സി.ഇ.ഒ പ്രസീദ മോൾ, എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി പി.ആർ ജിഷ്ണു എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |