പാലക്കാട്: കല്ലടിക്കോട് റൻസിയ ആത്മഹത്യാ കേസിൽ അറസ്റ്റ്. കല്ലടിക്കോട് സ്വദേശിയായ റൻസിയയുടെ മരണത്തിൽ ഭർത്താവും പെൺസുഹൃത്തുമാണ് അറസ്‌റ്റിലായത്. റൻസിയയുടെ ഭർത്താവ് ഷെഫീസ്, പെൺസുഹൃത്തായ ജംസീന എന്നിവരുടെ അറസ്റ്റാണ് ഹേമാംബിക നഗർ പൊലീസ് രേഖപ്പെടുത്തിയത്.
ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഈമാസം അഞ്ചിനാണ് ഭർത്താവിന്റെ പുതുപരിയാരത്തെ വീട്ടിൽ റൻസിയ ആത്മഹത്യ ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |