കൊല്ലം: കർബല ജംഗ്ഷന് സമീപം ഈസ്റ്റ് പൊലീസും ഡാൻസാഫ് ടീമും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 4 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. പള്ളിത്തോട്ടം മുടിയിൽ ചേരിയിൽ അൻവർ (54), കടപ്പാക്കട കൈപ്പള്ളി പണയിൽ വീട്ടിൽ ശ്യാം മോഹൻ, ഉളിയക്കോവിൽ ഗുരുദേവ് നഗർ 8 കായാട്ടുപുര വീട്ടിൽ ഗ്രേഷ്യസ്(50) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം.
കാറിലെത്തിയ ശ്യാം മോഹൻ, ബൈക്കിൽ വന്ന അൻവറിനും ഗ്രേഷ്യസിനും രണ്ട് പായ്ക്കറ്റിലായി കഞ്ചാവ് കൈമാറുന്നതിനിടെയാണ് പിടിവീണത്. ഇവർ നേരത്തേയും കഞ്ചാവ് വില്പന നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അൻവറും ഗ്രേഷ്യസും ഇതര സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ലോറി ഡ്രൈവർമാരാണ്. ശ്യാം മോഹന് കാർ വില്പനയും മറ്റുമാണ് തൊഴിൽ. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ സുമേഷ്, സി.പി.ഒമാരായ എ.അനീഷ്, സുനേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |