തിരുവനന്തപുരം: ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോളേജ്, അലോട്ട്മെന്റ് കാറ്റഗറി, ഫീസ് വിവരങ്ങൾ അലോട്ട്മെന്റ് മെമ്മോയിലുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ 15ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |