തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്താൻ മെഡി. വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റുണ്ടെങ്കിലും കേസുള്ളതിനാൽ അസി. പ്രൊഫ. നിയമനം നടക്കുന്നില്ല. ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. സൗജന്യ ചികിത്സയ്ക്ക് 1600 കോടി സർക്കാർ ചെലവിട്ടെങ്കിലും കേന്ദ്രവിഹിതം 138 കോടി മാത്രമാണ്. മരുന്നുകമ്പനികളിലെ പർച്ചേസിന് പകരം മെഡിക്കൽ കോളേജുകളിലേക്ക് കാരുണ്യ വഴി സർക്കാർ നേരിട്ട് മരുന്നെത്തിക്കുന്നതായും തോട്ടത്തിൽ രവീന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |