കേരളസർവകലാശാല നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് ഡിസംബർ പരീക്ഷയുടെ വൈവാവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് മൂന്നാം സെമസ്റ്റർ (2013 സ്‌കീം), ഫെബ്രു. പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എ, എം.എസ്‌സി,എംകോം,എം.എസ്.ഡബ്ല്യു,എം.എം.സി.ജെ,എം.എ.എച്ച്.ആർ.എം, എം.ടി.ടി.എം (ന്യൂജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ഇന്നു മുതൽ തുടങ്ങും. പിഴകൂടാതെ 19വരെയും 150 രൂപ പിഴയോടെ 22വരെയും 400 രൂപ പിഴയോടെ 25വരെയും അപേക്ഷിക്കാം.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആൻഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം) ഡിസംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 14മുതൽ 17വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് അഞ്ചാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷ 21മുതൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |