കൊച്ചി: ഡിജിറ്റൽ സാക്ഷരതയിൽ കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്ത്. 14 മുതൽ 16 വയസുവരെയുള്ള 97.3 ശതമാനം പേർക്കും സ്‌മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാം. 90.9 ശതമാനം സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നു. 29.1 ശതമാനത്തിന് സ്വന്തം സ്‌മാർട്ട് ഫോണുണ്ട്. ഡിജിറ്റൽ ദൗത്യങ്ങളിലും കുട്ടികൾ സമർത്ഥർ.
സ്‌മാർട്ട് ഫോൺ ഉപയോഗത്തിൽ 82.2 ശതമാനമാണ് ദേശീയനിലവാരം. സ്‌മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയുന്നത് 76 ശതമാനത്തിനാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തിൽ നടത്തിയ 2024ലെ വിദ്യാഭ്യാസ നിലവാര പഠന റിപ്പോർട്ടിലാണിത്. 14 ജില്ലകളിലെയും 358 സർക്കാർ,സ്വകാര്യ സ്‌കൂളുകളിൽ സർവേ നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ആൺകുട്ടികളിൽ 89.4 ശതമാനത്തിനും പെൺകുട്ടികളിൽ 88.9 ശതമാനത്തിനും സ്‌മാർട്ട് ഫോൺ ഉപയോഗിക്കാനറിയാം. സ്‌കൂളുകളിൽ കമ്പ്യൂട്ടറുണ്ടെങ്കിലും സ്‌മാർട്ട് ഫോണുകളാണ് വിദ്യാർത്ഥികൾക്ക് പ്രിയം. വിദ്യാർത്ഥികളിൽ 82.4 ശതമാനവും വിദ്യാഭ്യാസ,പഠനാവശ്യങ്ങൾക്കായി സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നു. ആൺകുട്ടികളിൽ 91.9 ഉം പെൺകുട്ടികളിൽ 90.8ഉം ശതമാനം സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത്
(വയസ്, വീട്ടിൽ ഫോണുള്ളവർ, ദൗത്യത്തിന് കഴിവുള്ളവർ, ഉപയോഗിക്കുന്നവർ, സ്വന്തം ഫോണുള്ളവർ)
14............98.9%..........84.9%.........95.9%......24.9%
15...........99.1%..........91.2%.........98.2%......29.3%
16...........99.1%..........92.6%........98.1%.......34.6%
ദേശീയനിലവാരം
സ്‌മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയുന്നവർ....................82.2%
വീട്ടിൽ സ്‌മാർട്ട് ഫോണുള്ളവർ...........................................................90%
പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർ.....................................57%
സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ...................................76%
സ്‌കൂളുകളിൽ കമ്പ്യൂട്ടർ
ഇല്ലാത്ത സ്‌കൂളുകൾ.........................................29.8%
ഉണ്ടെങ്കിലും ഉപയോഗിക്കാത്തവ................55.3%
ഉപയോഗിക്കുന്നവർ..........................................14.9%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |