ന്യൂഡൽഹി: 1972 ലെ വന്യജീവി (സംരക്ഷണ) നിയമം ഭേദഗതി ചെയ്യാൻ ആലോചനയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് രാജ്യസഭയിൽ അറിയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വന്യജീവി സംരക്ഷണത്തിനും മനുഷ്യ-മൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |