ശിവഗിരി: ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ശിവരാത്രി ദിനത്തിൽ ശിവഗിരിയിൽ നിന്നും അരുവിപ്പുറത്തേക്ക് നടക്കുന്ന ശ്രീനാരായണ ശൈവസങ്കേതയാത്രയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഭക്തരെത്തുമെന്ന് ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.
26ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന യാത്ര വർക്കല ശ്രീപ്ലാവഴികം ദേവീക്ഷേത്രം, കായിക്കര ശ്രീകപാലേശ്വരം ക്ഷേത്രം, ഏറത്ത് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വരം ക്ഷേത്രം, കടയ്ക്കാവൂർ ശ്രീഅർദ്ധനാരീശ്വര ക്ഷേത്രം, വക്കം ശ്രീദേവേശ്വര ക്ഷേത്രം, ശ്രീവേലായുധൻനട ക്ഷേത്രം, പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, കുളത്തൂർ കോലത്തുകര ക്ഷേത്രം, മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം, മണ്ണന്തല ദേവീക്ഷേത്രം, കുന്നുംപാറ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവിടങ്ങളിൽ ദർശനം നടത്തിയും സത്സംഗം നടത്തിയും തീർത്ഥം ശേഖരിച്ചും രാത്രിയോടെ അരുവിപ്പുറം ക്ഷേത്രത്തിലെത്തും. അവിടത്തെ വിശേഷാൽ ചടങ്ങുകളിൽ പങ്കെടുത്താകും മടക്കയാത്ര. പങ്കെടുക്കുന്നവർക്ക് 7012721492, 9496504181, 8129963336 നമ്പരുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |