ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭ -മാതൃസഭയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന വീടുകളിലെ കൃഷിത്തോട്ടം പദ്ധതിയുടെ ആദ്യ വിളവെടുപ്പ് കൊല്ലം പട്ടത്താനം രാമസ്വാമി മഠത്തിൽ ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്തു.
വീട്ടാവശ്യങ്ങൾക്കായുള്ള പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി രാമസ്വാമി മഠത്തിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്തത് മാതൃസഭ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ്. പദ്ധതിയുടെ ആശയം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് സ്വാമി അസംഗാനന്ദ ഗിരി പറഞ്ഞു. സ്വാമി ധർമ്മവൃതൻ,മാതൃസഭ പ്രസിഡന്റ് ഡോ.അനിത ശങ്കർ,സെക്രട്ടറി ശ്രീജ എന്നിവരും മാതൃസഭ പ്രവർത്തകരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |