സോൾ: ഇക്കൊല്ലത്തെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദക്ഷിണ കൊറിയയുടെ കൊറിയൻ എയർ. എയർലൈൻ റോറ്റിംഗ്സ് വെബ്സൈറ്റ് നടത്തിയ സർവേയിൽ ഖത്തർ എയർവേയ്സിനെ പിന്നിലാക്കിയാണ് നേട്ടം. എക്കോണമി ക്ലാസിലടക്കം യാത്രക്കാരുടെ സൗകര്യങ്ങൾക്ക് കൊറിയൻ എയർ അതീവ പ്രാധാന്യം നൽകുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഖത്തർ എയർവേയ്സ്, എയർ ന്യൂസിലൻഡ്, കാത്തെ പസഫിക്, സിംഗപ്പൂർ എയർലൈൻസ് എന്നിവ രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടി. യു.എ.ഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് ആറാമതും എത്തിഹാദ് ഒമ്പതാമതും എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |