തിരുവന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ നാഷണൽ റാബീസ് കൺട്രോൾ, ലെപ്റ്റോസ്പൈറോസിസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ, വി.പി.ഡി സർവൈലൻസ് പ്രോജക്ടുകളിലേക്ക് ലബോറട്ടറി ടെക്നീഷ്യൻമാരുടെ താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, റെഡ്ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 25ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2472225, ഇ-മെയിൽ: phlabtvpm@gmail.com.
അസാപ് കേരളയിൽ ടെക്‌നിക്കൽ ട്രെയ്നർ ഒഴിവ്
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ടെക്‌നിക്കൽ ട്രെയ്നർ എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്‌സ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്‌നിക്കൽ ട്രെയ്നിർമാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500 രൂപ മുതൽ 1,500 രൂപവരെയാണ് വേതനം. ഒഴിവുകൾ, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക. ഫെബ്രുവരി 15ന് വൈകിട്ട് 5ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അധ്യാപക പാനൽ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ വിവിധ പി.എസ്.സി/ യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ധരായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും മത്സര പരീക്ഷാ പരിശീലനത്തിൽ അധ്യാപന പരിചയമുള്ളതും ബിരുദാനന്തര ബിരുദമുള്ളതുമായ 50 വയസിൽ താഴെ പ്രായമുള്ള അധ്യാപകർക്ക് അപേക്ഷിക്കാം.
രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെയാണ് ക്ലാസ്സുകൾ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിൽ 500 രൂപ നിരക്കിൽ വേതനം ലഭിക്കും. താൽപര്യമുള്ളവർ ബയോഡേറ്റയും രേഖകളും സഹിതം ഫെബ്രുവരി 17ന് മുമ്പായി പ്രിൻസിപ്പൽ, ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ- 683101 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0484 2623304.
പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ കരാർ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28ന് മുമ്പായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://forms.gle/VPsS5dyGH8gZKbTKA . വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |