നെടുമ്പാശേരി: അത്താണി എയർപോർട്ട് കവലയിലെ അപകടകരമായ ട്രാഫിക്ക് സിഗ്നൽ സംവിധാനം നിറുത്തലാക്കണമെന്ന് അത്താണി പൗരസമിതിയും ഐർവ്യൂ റെസിഡൻസ് അസോസിയേഷനും അവശ്യപ്പെട്ടു. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സംവിധാനമില്ലാത്ത ഈ സിഗ്‌നൽ ആർക്കുവേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്ന് പൗരസമിതി ചൂണ്ടികാട്ടി.
നഗ്നമായ മനുഷ്യവകാശ ലംഘനമാണിത്. ആലുവ ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾക്ക് സ്റ്റോപ്പില്ലാതെ കടന്നുപോകുവാൻ സൗകര്യമൊരുക്കുമ്പോൾ സമീപത്തെ സ്‌കൂളിലെ കുട്ടികൾക്ക് കടന്നുപോകാൻ യാതൊരു സംവിധാനവും ഇല്ല. പലതവണ ഇത് മാറ്റുവാൻ അവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.
കഴിഞ്ഞദിവസം സ്‌കൂളിലേക്ക് സൈക്കിളിൽ വന്ന കുട്ടി അപകടത്തിൽപ്പെട്ടു. തലനാരിഴക്കാണ് രക്ഷപെട്ടത്. അധികൃതർ അനാസ്ഥ തുടർന്നാൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് പൗരസമതിയും റെസിഡൻസ് അസോസിയേഷനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |