കോലഞ്ചേരി: ചൂണ്ടി മീമ്പാറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പിന് ശ്രമിച്ച ഇടുക്കി ബൈസൺവാലി വാകത്താനത്ത് ബോബി ഫിലിപ്പിനെ (36) പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു.
ഒരുമാസംമുമ്പ് ഇയാൾ ഇവിടെ മുക്കുപണ്ടം പണയംവച്ച് 45000 രൂപ വാങ്ങിയിരുന്നെന്നും പിന്നീടാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതെന്നും ഉടമ പറഞ്ഞു. ഇന്നലെ 6 വളകൾ പണയംവയ്ക്കാൻ എത്തിയതായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ ഉടമ പുത്തൻകുരിശ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ 28 കേസുകളിലെ പ്രതിയാണെന്ന് പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |