തിരുവനന്തപുരം: റബർ ഉത്പാദനത്തിനുള്ള ഇളവുകൾ ഉയർത്താൻ സഹായം തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. പല തവണ കേന്ദ്രസർക്കാരിന് കത്ത് നൽകിയതിനൊപ്പം കേന്ദ്ര മന്ത്രിയെ നേരിൽ കണ്ടും കേരളത്തിന്റെ ആവശ്യം അറിയിച്ചു. നിലവിൽ 180 രൂപയാണ് ഇൻസെന്റീവ്. ദേശീയ തലത്തിൽ റോഡ് റബറൈസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും മറ്റു നിർമ്മാണങ്ങളിൽ റബർവുഡിന്റെയും അനുബന്ധ റബർ ഉത്പന്നങ്ങളുടെയും ഉപയോഗം കൂട്ടാനും ദേശീയ റബർ നയത്തിലൂടെ സാദ്ധ്യമാക്കണമെന്ന ആവശ്യവും കേരളം ഉയർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |