മുട്ടം : കിൻഫ്ര സ്‌പൈസസ് പാർക്കിൽ ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സ്‌പൈസസ് സെന്റർ ആരംഭിക്കുന്നു. റംബുട്ടാൻ, അവക്കാഡോ, മാങ്കോസ്റ്റീൻ തുടങ്ങിയ എക്‌സോട്ടിക്ക് ഫ്രൂട്ട്സ് ക്യഷിയിലും വിപണനത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഫ്രൂട്ട്സ് വാലി കമ്പനി വിവിധ രാജ്യങ്ങളിലേക്ക് ഇടുക്കി സ്‌പൈസസ് എത്തിക്കുന്നതിനാണ് ഈ സെന്റർ ആരംഭിക്കുന്നത്. മുട്ടം കിൻഫ്ര സ്‌പൈസസ് പാർക്കിലെ പ്രഥമ സംരംഭമാണ് ഫ്രൂട്ട്സ് വാലി സ്‌പൈസസ് സെന്റർ. ഇടുക്കിയിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന സ്‌പൈസസിന്റെ പ്രോസസ്സിങ്ങിനും പാക്കിങ്ങിനും ഉള്ള യൂണിറ്റിന്റെ ശിലാസ്ഥാപനം ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ അഡ്വ. ബിജു പറയന്നിലം, ഡയറക്ടർമാരായ ജോസി കൊച്ചുകുടി, ചിന്തു ജോസ് എന്നിവർ ചേർന്ന് നിർവഹിച്ചു. മുട്ടം കിൻഫ്ര പ്രൊജ്ര്രക് മാനേജർ രാഹുൽനാഥ് ബി , തോമസ് മാത്യു , ബിനു മണ്ണൂർ, സജീവ് ചാക്കോ, ജോൺ മുണ്ടൻകാവിൽ, ജെറിൻ കാരിശ്ശേരിൽ, അന്നു ജോസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |