തൃശൂർ: ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കായി ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന് എ.ഐ അൾട്രാ പോർട്ടബിൾ എക്‌സ് റേ യന്ത്രം ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നൽകി. ഉൾനാടൻ പ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലുമുള്ള ആളുകളെ നേരിട്ടെത്തി രോഗനിർണയം നടത്താൻ സഹായകമാകുന്ന യന്ത്രം ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിൽ നിന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യന്ത്രം നൽകിയത്. ടി.ബി കണ്ടെത്താനായി നടത്തിയ നൂറുദിന കാമ്പയിനിൽ ഏഴ് ലക്ഷത്തിലധികം ക്ഷയരോഗ സാദ്ധ്യതയുള്ളവരെ കണ്ടെത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ടി.ബി വിമുക്ത ഇന്ത്യ പദ്ധതിക്ക് പിന്തുണയാകുന്ന ക്ഷയരോഗ വിമുക്ത തൃശൂർ എന്ന ലക്ഷ്യത്തിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. ജില്ലാ ടി.ബി ഓഫീസർ ഡോ.അജയ് രാജൻ, ഡെപ്യൂട്ടി കളക്ടർ ആൻഡ് എ.ഡി.എം ടി.മുരളി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജീവ് കുമാർ, ഡി.എസ്.ഒ ഡോ.കെ.എൻ.സതീഷ്, ഡബ്ലു.എച്ച്.ഒ കൺസൾട്ടന്റ് ഡോ.ഗായത്രി, ജോയ്ആലുക്കാസ് സി.ഒ.ഒ ഹെന്റി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |