അമ്മാടം : മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കുള്ള എഡ്യുകെയർ സ്‌കോളർഷിപ്പിന് അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മത്സര പരീക്ഷകളിൽ സ്‌കോളർഷിപ്പുകൾക്ക് അർഹരാകാത്ത കുട്ടികൾക്ക് മത്സര പരീക്ഷ നടത്തി ഓരോ സ്റ്റാൻഡേർഡിലും മികവ് പുലർത്തുന്ന 12 പേർക്കാണ് സ്‌കോളർഷിപ്പ് നൽകുക. ആയിരം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. ദേശീയ സ്‌കോളർഷിപ്പ് പരീക്ഷയുടെ മാതൃകയിലാണ് ചോദ്യപേപ്പർ ഒരുക്കുന്നത്. ഈ വർഷം 83 കുട്ടികളാണ് സ്‌കോളർഷിപ്പിന് അർഹരായത്. പദ്ധതിയുടെ ഉദ്ഘാടനം സബ് കളക്ടർ അഖിൽ വി. മേനോൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡെന്നസ് പെല്ലിശ്ശേരി അദ്ധ്യക്ഷനായി. തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഡോ.എ.അൻസാർ, അസിസ്റ്റന്റ് വികാരി ഫാ.ക്രിസ്റ്റോ തേക്കാനത്ത്, സ്റ്റാർലിൻ ഷിന്റൊ, സതീപ് ജോസഫ് എന്നിവർ സംസാരിച്ചു.
പൊതുസമൂഹത്തിന്റെ സഹായത്തോടെ നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതി കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും മത്സര പരീക്ഷകളെ ഇച്ഛാശക്തിയോടെ നേരിടാനും പ്രാപ്തരാക്കുന്നു.
-സ്റ്റൈയ്‌നി ചാക്കോ
(ഹെഡ്മാസ്റ്റർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |