കൊച്ചി: ആംബുലൻസ് സർവീസിന് നിരക്കു നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറക്കി. മിനിമം 20 കിലോമീറ്റർ കണക്കാക്കിയാണ് നിരക്ക്. ക്യാൻസർ ബാധിതർക്കും 12 വയസിൽ താഴെയുള്ളവർക്കും കിലോമീറ്ററിൽ രണ്ടു രൂപയുടെ ഇളവുണ്ട്. ബി.പി.എൽ വിഭാഗത്തിന് 20 ശതമാനം ഇളവ് ഐ.സി.യു വെന്റിലേറ്റർ ആംബുലൻസിൽ ലഭിക്കും.
അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് സംസ്ഥാന - റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികളോട് സ്‌പെഷ്യൽ സെക്രട്ടറി പി.ബി. നൂഹ് നിർദ്ദേശിച്ചു. തോന്നിയപോലെ നിരക്ക് വാങ്ങുന്നെന്ന് പരാതി വ്യാപകമായ സാഹചര്യത്തിലാണിത്.
സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ആംബുലൻസുകളെ അഞ്ചായി തിരിച്ചാണ് താരിഫ്. 2024 സെപ്തംബറിൽ ഗതാഗത മന്ത്രി നിരക്ക് പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം നീളുകയായിരുന്നു. നിരക്കുകൾ ആംബുലൻസിൽ എഴുതി പ്രദർശിപ്പിക്കൽ, പരാതിപ്പെടാൻ പ്രത്യേക വാട്‌സ്ആപ് നമ്പർ, ആംബുലൻസ് ഡ്രൈവർമാർക്ക് യൂണിഫോം, ഐ.ഡി കാർഡ് എന്നിവയും നടപ്പാക്കും.
നിരക്കുകൾ (മിനിമം 20 കിലോമീറ്റർ)
(ആംബുലൻസ് ഇനം, മിനിമം, അധിക കി.മീ. നിരക്ക്, വെയിറ്റിംഗ് ചാർജ് മണിക്കൂറിന് എന്ന ക്രമത്തിൽ)
ഡി ലെവൽ ഐ.സി.യു ആംബുലൻസ് (ജീവൻരക്ഷാ ഉപാധികളോടും ടെക്‌നീഷ്യനോടും കൂടിയത്): 2,500------ 50------ 350
സി ലെവൽ എ.സി ട്രാവലർ: 1500------ 40 ------ 200
ബി ലെവൽ നോൺ എ.സി ട്രാവലർ: 1000------30------ 200
ഒമ്‌നി വാൻ /ബൊലേറോ / എ ലെവൽ എ.സി: 800------ 25------ 200
(ഓക്‌സിജൻ സപ്പോർട്ടിന് 200 രൂപ അധികം)
ഒമ്‌നി വാൻ /ബൊലേറോ നോൺ എ.സി: 600------ 20 ------150
(ഓക്‌സിജൻ സപ്പോർട്ടിന് 200രൂപ അധികം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |