ന്യൂഡൽഹി: ജീവനാംശ ആവശ്യം നിഷേധിക്കവെ മുൻഭാര്യയെ 'വെപ്പാട്ടി','നിയമവിരുദ്ധ ഭാര്യ' തുടങ്ങിയ സ്ത്രീവിരുദ്ധ വാക്കുകൾകൊണ്ട് വിശേഷിപ്പിച്ച ബോംബെ ഹൈക്കോടതി ഫുൾ ബെഞ്ച് നടപടിക്ക് സുപ്രീംകോടതി വിമർശനം. വിവാഹമോചനത്തിന് ശേഷവും സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് വിധിച്ചു കൊണ്ടാണിത്. വിവാഹമോചിത മുൻ ഭർത്താവിൽ നിന്ന് സ്ഥിര ജീവനാംശം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി തള്ളിക്കൊണ്ട്,വിവാഹമോചിതയായ ഭാര്യയ്‌ക്കെതിരെ ഹൈക്കോടതി മോശം വാക്കുകൾ ഉപയോഗിച്ചതിനെയാണ് സുപ്രീംകോടതി എതിർത്തത്. വാക്കുകൾ അനുചിതമായി പോയി. ഇത്തരം വാക്കുകൾ ഉപയോഗിച്ച് സ്ത്രീയെ വിശേഷിപ്പിക്കുന്നത് ഭരണഘടനാ ധാർമികതയ്‌ക്കും ആദർശങ്ങൾക്കും എതിരാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്.ഓക അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന ബോംബെ ഹൈക്കോടതി നിലപാട് തള്ളി. വിവാഹമോചിതയുടെ ഉൾപ്പെടെ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |