ഒരിക്കലെങ്കിലും പ്രണയം തോന്നാത്ത മനുഷ്യരില്ല, വാലന്റെെൻസ് ഡേ തന്നെ അതിന് ഒരു ഉദാഹരണമാണ്. ഹൃദയത്തിൽ അടച്ചുപൂട്ടി സൂക്ഷിച്ചിരിക്കുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനം കൂടിയാണ് ഈ ഫെബ്രുവരി 14. എങ്ങനെ പ്രണയം തുറന്നുപറയണമെന്ന് തിരുമാനിക്കേണ്ടത് നിങ്ങളാണ്. എന്നാൽ ഈ പ്രണയം വ്യത്യസ്ത രീതിയിൽ തുറന്നുപറഞ്ഞ നിരവധി കഥാപാത്രങ്ങൾ നമുക്ക് മുന്നിലുണ്ട്.
'എന്താ മോളേ അനുധാരെ പെരുവഴിയിലായോ?' തുടങ്ങി ഈ കാലഘട്ടം വരെ എത്തിനിൽക്കുമ്പോൾ നിരവധി മാറ്റങ്ങളാണ് പ്രണയം തുറന്നുപറയുന്നതിൽ വന്നിരിക്കുന്നത്. മലയാള സിനിമകളിൽ ഒരിക്കലും മറക്കാനാവാത്ത ചില പ്രപ്പോസൽ സീനുകൾ ഒന്നും കൂടി കണ്ടാലോ?
'എങ്കിലേ എന്നോട് പറ'
പ്രിയദർശന്റെ സംവിധാനത്തിൽ പി.കെ.ആർ. പിള്ള നിർമ്മിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വന്ദനം. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക. ചിത്രത്തിൽ മോഹൻലാലും ഗിരിജയും തമ്മിലുള്ള പ്രൊപ്പോസ് സീൻ ഇന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല.
'നരസിംഹ മന്നാടിയാരുടെ ഭാര്യ ആയിട്ടിരിക്കാൻ നിനക്ക് സമ്മതമാണോ ?'
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധ്രുവം. ഇതിൽ നായകനായ നരസിംഹ മന്നാടിയാരുടെ പ്രൊപ്പോസ് സീൻ ഇപ്പോഴും മലയാളികൾ തുടരെ തുടരെ കാണാറുണ്ട്.
'എന്താ മോളേ അനുധാരെ പെരുവഴിയിലായോ?'
200ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാൽ നായകനായ ചിത്രം ഷാജി കെെലാസാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ അവസാനത്തെ പ്രൊപ്പോസ് സീൻ ഇന്നും വളരെ പ്രചാരത്തിലുള്ളതാണ്.
'ഐശ്വര്യ റായ്'
പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, ഭാവ്ന പാനി, കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെട്ടം.
'എന്നെ ഇങ്ങനെ നോക്കല്ലേ ആയിഷ'
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2012-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നും യുവാക്കൾക്കിടയിൽ ഈ സിനിമയുടെ ഓളം കെട്ടാടങ്ങിയിട്ടില്ല.
'ഉണ്ടക്കണ്ണിയും പൊടിമീശക്കാരനും'
ലാൽ ജോസ് സംവിധാനം ചെയ്ത്, 2006 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിന്റേത്. പൃഥ്വിരാജ്, കാവ്യ മാധവൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |