ബെംഗളൂരു: വർക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്ന് ബംഗളൂരു പൊലീസ്. ഡ്രൈവിംഗിനിടെ ലാപ്ടോപ് ഉപയോഗിച്ച് ഓഫീസ് ജോലി ചെയ്ത ടെക്കിക്ക് പിഴ ചുമത്തിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിലെ ഐ.ടി ജീവനക്കാരിക്കെതിരെയാണ് കേസെടുത്തത്. പിഴയായി 1000 രൂപയും ബംഗളൂരു നോർത്ത് പൊലീസ് ഈടാക്കി. പിഴ ഈടാക്കുന്ന ചിത്രം പൊലീസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. യുവതി കാർ ഓടിക്കുന്നതിനിടെ ലാപ്‌ടോപ് ഉപയോഗിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. ജോലി സമ്മർദ്ദത്താൽ ചെയ്തതാണെന്നാണ് യുവതി പൊലീസിന് നൽകിയിരിക്കുന്ന വിശദീകരണം. അതേസമയം സംഭവം വലിയ ചർച്ചകളിലേക്ക് നയിച്ചു. ചിലർ ജോലി സമ്മർദ്ദങ്ങൾക്ക് പരിഹാരം വേണമെന്ന് പ്രതികരിച്ചപ്പോൾ, മറ്റു ചിലർ എത്ര സമ്മർദ്ദമാണെങ്കിലും ഡ്രൈവിംഗ് സമയത്തെ അശ്രദ്ധയ്ക്ക് ലൈസൻസ് കട്ട് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |