മലയിൻകീഴ്: ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന് വില്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 65.05 ഗ്രാം എം.ഡി.എം.എയുമായി മാറനല്ലൂർ കൂവളശേരി രേഷ്‌മ ഭവനിൽ ആർ.രാഹുൽ(24)നെ മാറനല്ലൂർ പൊലീസും റൂറൽ ഡാൻസഫ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.നിരന്തരമായി ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ മാറനല്ലൂർ സി.ഐ.ഷിബു,എസ്.ഐ.കിരൺ ശ്യാം,ഡാൻസഫ് എസ്.ഐമാരായ സുനിലാൽ,പ്രേംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |