കോട്ടയം: ഗവ. നഴ്‌സിംഗ് കോളേജ് സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർ സ്വഭാവ വൈകല്യത്തിന് പിടിയിലായവരാണ്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥികളുടെ പരാതി പൊലീസിലെത്തിയെങ്കിലും പാർട്ടി ഇടപെടലിൽ ഒതുക്കിത്തീർക്കുകയായിരുന്നു. തങ്ങളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇവർ ജൂനിയർ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നത്. സീനിയേഴ്‌സിന് ഭക്ഷണം എടുത്തുനൽകുന്നതും പീഡനത്തിന് ഇരയായവരായിരുന്നു. രാത്രി പത്തര വരെ മെസ് സൗകര്യമുണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടാമതും ഭക്ഷണം എടുക്കുമ്പോൾ എന്തിനാണെന്ന് വാർഡൻ ചോദിച്ചാൽ പേടിച്ച് മറുപടി പറയാതെ പോകുകയായിരുന്നു പതിവ്. മുൻപ് ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് പറഞ്ഞത്. ഇതോടെ ആ കള്ളവും പൊളിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |