തായ്‌പെയ്: തായ്‌വാനിൽ ഷോപ്പിംഗ് മാളിലുണ്ടായ ഗ്യാസ് പൊട്ടിത്തെറിയിൽ 5 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഇന്നലെ പടിഞ്ഞാറൻ തായ്‌വാനിലെ ടെയ്‌ചുംഗിലായിരുന്നു സംഭവം. ഉച്ചയോടെ മാളിന്റെ 12 -ാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ ഒരു ഫുഡ് കോർട്ടിന്റെ നിർമ്മാണം നടക്കുന്നുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ 12 -ാം നിലയിലെ ഗ്ലാസ് പാനലുകൾ അടക്കമുള്ള ഭാഗങ്ങൾ പുറത്തേക്ക് തെറിച്ചു. കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന 235 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |