വനിതാ പ്രിമിയർ ലീഗ് ഇന്ന് മുതൽ
വഡോദര: വനിതാ പ്രിമിയർ ലീഗിന്റെ മൂന്നാം പതിപ്പിന് ഇന്ന് വഡോദരയിൽ കേളികൊട്ടുയരും. വഡോദരയിൽ അന്താരാഷ്ട്രക്കറ്റ് സ്റ്റേഡിയത്തിൽ (കോട്ടമ്പി സ്റ്റേഡിയം) ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സ്‌മൃതി മന്ഥനയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആഷ് ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് ജയ്‌ന്റ്സിനെ നേരിടും. മാർച്ച് 15ന് മുംബയിലെ ബ്രാബോൺ സ്റ്റേഡയത്തിലാണ് ഫൈനൽ. എല്ലാ ദിവസവും രാത്രി 7.30 മുതലാണ് മത്സരങ്ങൾ. ആകെ 22 മത്സരങ്ങളാണ്.
5 ടീമുകളാണ്
അഞ്ച് ടീമുകളാണ് വനിതാ പ്രിമിയർ ലീഗിൽ ഏറ്റുമുട്ടുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബയ് ഇന്ത്യൻസ്, യു.പി വാരിയേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയ്‌ന്റ്സ്. മുംബയ് ആദ്യ എഡിഷനിലും ആർ.സി.ബി കഴിഞ്ഞ തവണയും ചാമ്പ്യന്മാരായി.
4 സ്റ്റേഡിയങ്ങൾ
വഡോദര, ബംഗളൂരുവിലെ ചിന്നസ്വാമി, ലക്നൗ ഏക്‌ന,മുംബയിലെ ബ്രാബോൺ എന്നീ സ്റ്റേഡിയങ്ങളാണ് മത്സരവേദികൾ. ആദ്യ ആറ് മത്സരങ്ങൾ വഡോദരയിലും ഫൈനൽ ഉൾപ്പെടെ നാല്മത്സരങ്ങൾ ബ്രാബോണിലും നടക്കും.
ക്യാപ്ടൻമാർ
ആർ,സി.ബി - സ്‌മൃതി മന്ഥന, മുംബയ് -ഹർമ്മൻപ്രീത് കൗർ,യു.പി വാരിയേഴ്‌സ് - ദീപ്‌തി ശർമ്മ, ഡൽഹി - മെഗ് ലാന്നിംഗ്, ഗുജറാത്ത്- ആഷ് ഗാർഡ്നർ
ആശയില്ല
കഴിഞ്ഞ സീസണിൽ ആർ.സി.ബിയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി സ്‌പിന്നർ ആശ ശോഭനയ്ക്ക് പരിക്ക് മൂലം ഇത്തവണ വനിതാ പ്രിമിയർ ലീഗ് നഷ്ടമാകും. വയനാട് സ്വദേശികളായ സജന സജീവൻ (മുംബയ് ഇന്ത്യൻസ് ), മിന്നു മണി (ഡൽഹി ക്യാപിറ്റൽസ്), ജോഷിത് വി.ജെ (ആർ.സി.ബി) എന്നിവരാണ് ലീഗിലെ മറ്റ് മലയാളി താരങ്ങൾ.
ലൈവ്
സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |