ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലെ 19 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 429.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
നവീകരിക്കുന്ന റോഡുകളും ബ്രാക്കറ്റിൽ അനുവദിച്ച ലക്ഷവും: യു.സി കോളേജ് സെമിനാരിപ്പടി റോഡ് (30 ലക്ഷം), ശ്രീഭൂതപുരം എം.എൽ.എ റോഡ് (35), അംഗനവാഡി റോഡ് (16), നെടുവന്നൂർ ചൊവ്വര റോഡ് (27), പേങ്ങാട്ടുശേരി ഐ.എസ്.ആർ.ഒ റോഡ് (20), തേൻകുളം റോഡ് (20), കാഞ്ഞൂർ ബസാർ റോഡ് (20), മുള്ളൻകുഴി ഡോൺ ബോസ്‌കോ റോഡ് (29.5), പറയംതിട്ട റോഡ് ബൈലൈൻ റോഡ് (15), ആശാദീപം തൈക്കാവ് റോഡ് (15), തൈനോത്ത് റോഡ് (16), സിംഹാസന പള്ളി റോഡ് (25), കോട്ടായി പുതുവാശേരി പുത്തൻതോട് പാലം റോഡ് (27), വടക്കേടത്ത് മൂല റോഡ് (19), കാക്കനാട് റോഡ് (20), ഗാന്ധിഗ്രാം അന്നതെറ്റ റോഡ് (15), മാരിയിൽ പൈപ്പ് ലൈൻ കട്ടേപ്പാടം റോഡ് (30), മറ്റൂർ ഓട്ടുകമ്പനി റോഡ് (30), തുരുത്തിക്കാട് കുട്ടമശേരി പന്തലുമാവുങ്കൽ റോഡ് (20).
അനുവദിച്ച പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പുനരുദ്ധാരണം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |