കൊച്ചി: ശിവസേനയുടെ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ കാംഗാർ സേനയുടെ സംസ്ഥാന ഓഫീസ് മാർച്ച് ഒന്നിന് ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറെ വിഭാഗം ലോകസഭാ കക്ഷി നേതാവ് അരവിന്ദ് സാവന്ത് നിർവഹിക്കുമെന്ന് കേരള രാജ്യപ്രമുഖ് സജി തുരുത്തിക്കുന്നേൽ അറിയിച്ചു. പാർട്ടി സംസ്ഥാന നേതൃയോഗവും പ്രീ മെമ്പർഷിപ് ക്യാമ്പും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, സെക്രട്ടറി പെരിങ്ങമല അജി, ബി.കെ.എസ്. സംസ്ഥാന സെക്രട്ടറി വിബിൻ ദാസ് കടങ്ങോട്ട്, വൈസ് പ്രസിഡന്റ് അജയൻ കെ.ചപ്പാത്ത്, ജോ.സെക്രട്ടറിമാരായ കെ.വൈ. കുഞ്ഞുമോൻ ചെമ്മലത്തൂർ, ജില്ലാ പ്രസിഡന്റ് സുരേഷ് വിവരക്കാൻ, കൺവീനർ സൗഭാഗ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |