കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ വയനാട്ടിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണ്.
ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ ചിദംബരം, തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ എന്നിവർ അഭിനയരംഗത്തേക്ക് എത്തുകയാണ്.
അർജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോൺ വിൻസെന്റാണ് സംഗീതം. എഡിറ്റർ മനോജ് കണ്ണോത്ത്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |