കൊച്ചി: പതിനേഴ് വർഷത്തിന് ശേഷം പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ ലാഭപാതയിലേക്ക് മടങ്ങിയെത്തി. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ബി.എസ്.എൻ.എൽ 262 കോടി രൂപയുടെ ലാഭമാണ് നേടിയത്. നെറ്റ്‌വർക്ക് ശൃംഖല മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചും ഉപഭോക്താക്കളെ ആകർഷിക്കാനായതാണ് ബി.എസ്.എൻ.എല്ലിന് ലാഭം നേടാൻ അവസരമൊരുക്കിയതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ റോബർട്ട് ജെ രവി പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ വരുമാനം ഗണ്യമായി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം നഷ്‌ടം 1,800 കോടി രൂപയ്ക്കടുത്ത് കുറയ്ക്കാനായെന്നും റോബർട്ട് രവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |