കൊച്ചി : നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ പ്രമുഖ എൻ.ബി.എഫ്.സിയായ മണപ്പുറം ഫിനാൻസ് 453.39 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 428.62 കോടി രൂപയായിരുന്നു അറ്റാദായം. ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 18.31 ശതമാനം വാർഷിക വർദ്ധനയോടെ 32,426.13 കോടി രൂപയിലെത്തി. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ഒരു രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതം നൽകും. കമ്പനിയുടെ സംയോജിത പ്രവർത്തന വരുമാനം 11.04 ശതമാനം വർദ്ധിച്ച് 2,559.72 കോടി രൂപയിലെത്തി. സംയോജിത സ്വർണ വായ്പാ പോർട്ട്ഫോളിയോ 18.05 ശതമാനം വർദ്ധിച്ച് 24,504.30 കോടി രൂപയിലെത്തി.
ആശിർവാദ് മൈക്രോഫിനാൻസിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കഴിഞ്ഞ ജനുവരിയിൽ നീക്കിയതിനാൽ കമ്പനിയുടെ പ്രവർത്തനം വരുംദിവസങ്ങളിൽ മെച്ചപ്പെടുമെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |