കോഴിക്കോട്: നിറഞ്ഞ പുഞ്ചിരിയുമായി, കുംഭമേളയിലെ താരം വെള്ളാരം കണ്ണുള്ള സുന്ദരി മൊണാലിസയെ (മോനി ഭോസ്‌ലേ) ഇരു കെെകളും നീട്ടി സ്വാഗതം ചെയ്ത് കോഴിക്കോട്ടുകാർ. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷൻ അവതരിപ്പിക്കുന്നതിനാണ് താരം എത്തിയത്. ജുവലേഴ്സിന്റെ അരയിടത്തുപാലം ഷോറൂമിൽ ബോചെയും മൊണാലിസയും ചേർന്ന് പുതിയ കളക്ഷൻ പുറത്തിറക്കി. ബോചെയോടൊപ്പം എത്തിയ സുന്ദരിയെ കാണാൻ നൂറുകണക്കിന് ആളുകളാണ് ജുവലറിക്ക് മുന്നിലെത്തിയത്. പിങ്ക് ലഹങ്കയിലെത്തിയ മൊണാലിസ ബോചെയോടൊപ്പം വേദിയിൽ ആടിത്തിമിർത്തു. താരത്തെ കാണാനും സെൽഫിയെടുക്കാനും ആളുകൾ തിരക്കുകൂട്ടി.
വാലന്റൈൻസ് ഡേ ദിനത്തിൽ മൊണാലിസയ്ക്ക് ബോചെ ഡയമണ്ട് നെക്ലേസ് സമ്മാനിച്ചു. മൊണാലിസയുടെ ഭാവി ജീവിതം വജ്രം പോലെ തിളങ്ങാൻ ഈയൊരു ചടങ്ങ് തുടക്കമാകട്ടെയെന്ന് ബോചെ ആശംസിച്ചു. പറഞ്ഞു. സിനിമയിൽ അഭിനയിക്കാനുളള തയ്യാറെടുപ്പിലാണെന്നും മലയാള സിനിമയിൽ അവസരം ലഭിച്ചാൽ പരിഗണിക്കുമെന്നും മൊണാലിസ വ്യക്തമാക്കി. ബോബി ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാം സിബിൻ, മാർക്കറ്റിംഗ് ഹെഡ് അനിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |