തിരുവനന്തപുരം: കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ റാഗിംഗിൽ കുറ്റവാളികൾക്കെതിരെയുള്ള നടപടികൾ സസ്‌പെൻഷനിൽ തീരില്ലെന്ന് മന്ത്രി വീണാ ജോർജ്. അതിക്രൂരമായ സംഭവമാണ് നടന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നത് എന്നുപറഞ്ഞാലും മതിയാവില്ല. ഈ വീഡിയോ പൂർണമായി കണ്ടുതീർക്കാൻ എനിക്കായില്ല. സസ്പെൻഷൻ ആണ് നിലവിൽ കുറ്റവാളികൾക്ക് നൽകിയിട്ടുള്ളത്. ഇവരെ പുറത്താക്കാൻ നിയമപരമായ നടപടിയുണ്ടാകും. ഡി.എം.ഇയുടെ സംഘം കോട്ടയത്തേക്ക് പോയിട്ടുണ്ട്. സി.സി.ടി.വി ക്യാമറകൾ കോറിഡോറിൽ ഉണ്ട്. സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളുടെ മുറിയിൽ പോകുമ്പോൾ അത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടില്ലേ എന്ന് പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |