ഇന്ത്യയിൽ നിന്നുള്ള അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾക്കുള്ള മികച്ച ഉപരിപഠന, തൊഴിൽ മേഖലയാകാൻ ജപ്പാന് സാദ്ധ്യതയേറെയുണ്ട്.
വിദ്യാർത്ഥികൾ ബിരുദ പഠനത്തോടൊപ്പം ജാപ്പനീസ് ഭാഷ പ്രാവീണ്യം കൂടി കൈവരിക്കുന്നത് ജപ്പാനിൽ തൊഴിൽ ലഭിക്കാൻ ഉപകരിക്കും. ഇതിനകം എൻ.ഐ.ടി കോഴിക്കോട് അടക്കമുള്ള നിരവധി സ്ഥാപനങ്ങൾ ജാപ്പനീസ് ഭാഷ പഠിക്കാനുള്ള അവസരം നൽകിവരുന്നു. ജപ്പാനിൽ ഇന്റേൺഷിപ്പുകളും സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. ഓട്ടോമേഷൻ, മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമൊബൈൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബയോ ടെക്നോളജി, ബയോ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ്, പ്രെസിഷൻ ടെക്നോളജി എന്നിവയിൽ ജപ്പാനിൽ തൊഴിലവസരങ്ങളേറെയുണ്ട്.
ഡിസൈൻ, ടെക്നോളജി കോഴ്സുകൾ
ഡിസൈൻ എൻജിനിയറിംഗ്, നോവൽ കമ്പ്യൂട്ടിംഗ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്, അഡ്വാൻസ്‌ഡ് ബയോസയൻസ്സ്, എൻവയണ്മെന്റൽ ഡിസൈൻ, പോളിസി ഡിസൈൻ, സോഷ്യൽ ഇനവേഷൻ, ബിസിനസ്സ് & അഡ്മിനിസ്ട്രേഷൻ എന്നിവ പ്രധാനപ്പെട്ട ഉപരിപഠന മേഖലകളാണ്.
ജാപ്പനിൽ ബിരുദ പഠനം സെമസ്റ്റർ രീതിയിലാണ്. ചില കോഴ്സുകൾ പകുതി സെമസ്റ്റർ വരെ മാത്രമേയുള്ളൂ. ഏതു സെമസ്റ്ററിലും ഏതു കോഴ്‌സും പഠിക്കാം. പ്രീ റിക്വിസിറ്റ് ഇല്ല. അഭിരുചിയും വിലയിരുത്തി ഗവേഷണ മേഖല തിരഞ്ഞെടുക്കാം. വിവിധ മേഖലകൾ കൂട്ടിച്ചേർന്നുള്ള ക്രോസ് ഡിസിപ്ലിനറി കോഴ്സുകളുമെടുക്കാം. അക്കാഡമിക് നിബന്ധനകൾ ജാപ്പനീസ് സർവകലാശാലകളിൽ വളരെ ലളിതമാണ്. ഇന്റേൺഷിപ്, ഫീൽഡ് വർക്ക് എന്നിവയ്ക്ക് അവസരങ്ങളേറെയുണ്ട്.
GIGA പ്രോഗ്രാം
ജാപ്പനീസ് സർവകലാശാലകളിലെ അന്താരാഷ്ട്ര പ്രോഗ്രാമുകൾ GIGA (Global Information and Governance Academic Program) എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നാലുവർഷ ബിരുദ പ്രോഗ്രാമുകളുണ്ട്. അക്കാഡമിക്, സ്കിൽ വികസന പ്രോഗ്രാമാണിത്. എല്ലാ വർഷവും ഡിസംബർ മുതൽ ഫെബ്രുവരി വരെ GIGA പ്രോഗ്രാമിലൂടെ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഇംഗ്ലീഷിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ GIGA പ്രോഗ്രാമിലൂടെ പ്രവേശനം നേടണം.
പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലാണ്. ഇന്റർവ്യൂ ഇല്ല. ജാപ്പനീസ് ഭാഷയിൽ N 5 - N 1 നിലവാരത്തിലുള്ള പ്രാവീണ്യ ടെസ്റ്റുകളുണ്ട്.
ഇൻട്രൊഡക്ടറി വിഷയങ്ങൾ, ഭാഷ, കമ്മ്യൂണിക്കേഷൻ, ഡാറ്റ സയൻസ്, ഐ.ടി, വെൽനെസ്സ്, ഇന്റർ ഡിസിപ്ലിനറി വിഷയങ്ങൾ, പോളിസി മാനേജ്‌മന്റ്, എൻവയണ്മെന്റ് ആൻഡ് ഇൻഫർമേഷൻ സയൻസ്, ഓൺട്രപ്രെന്യൂർഷിപ് , എൻജിനിയറിംഗ്, സയൻസ്, ടെക്നോളജി, ബയോ സയൻസസ് , സിസ്റ്റംസ് ബയോളജി, സൈബർ ഇൻഫർമാറ്റിക്സ്, ഡിസൈൻ, ബയോ ഫിസിക്സ് എന്നിവ മികച്ച ഉപരിപഠന മേഖലകളാണ്. വിദ്യാർത്ഥികൾക്ക് ക്യാമ്പസ്സിൽ തന്നെ സംരംഭകരാകാനും സ്റ്റാർട്ടപ്പുകൾ തുടങ്ങാനുമുള്ള അവസരങ്ങളുണ്ട്. എൻവയണ്മെന്റൽ ഇനവേറ്റർ, സോഷ്യൽ ഇനവേറ്റർ, സൈബർ സെക്യൂരിറ്റി, ഇനവേറ്റീവ് സ്ട്രാറ്റജിസ്റ്റ് എന്നിവ പ്രൊഫഷണൽ കോഴ്സുകളാണ്.
ആരോഗ്യം, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ എന്നിവയിൽ അഭ്യസ്‌ത വിദ്യരുടെ ക്ഷാമം ജപ്പാനിലുണ്ട്. ഓട്ടോമേഷൻ, ഐ.ടി വിദഗ്ദ്ധരുടെ ആവശ്യകത വളരെ കൂടുതലാണ്. എൻജിനിയറിംഗ്, ഭക്ഷ്യ സംസ്കരണം, റീട്ടെയ്ൽ, ഡിസൈൻ, ബയോസയൻസ്, പ്രോജക്റ്റ് മാനേജ്‌മന്റ് ബിരുദധാരികൾക്ക് അവസരങ്ങളേറെയുണ്ട്.
ഉപരിപഠനത്തിന് സ്കോളർഷിപ്പുകൾ
ജപ്പാനിൽ ഉപരിപഠനത്തിനായി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആറോളം ഗവണ്മെന്റ് സ്കോളർഷിപ്പുകളുണ്ട്. ഇവ MEXT സ്കോളർഷിപ്പുകൾ എന്നറിയപ്പെടുന്നു. ജാപ്പനീസ് എംബസ്സിയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടത്തുന്നത്. ഡോക്ടറൽ പഠനത്തിനാണ് MEXT സ്കോളർഷിപ് അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |