കൊച്ചി: ഫൊറൻസിക് സയൻസ് ലാബുകളിലെ സയന്റിഫിക് ഓഫീസർ തസ്തികകളിലേക്ക് എം.എസ്‌സി ഫൊറൻസിക് സയൻസും യോഗ്യതയായി ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതനുസരിച്ച് സ്പെഷ്യൽ റൂൾസ് മൂന്നു മാസത്തിനകം ഭേദഗതി ചെയ്യാൻ ജസ്റ്റിസ് ഡി.കെ. സിംഗ് സർക്കാരിനോട് നിർദ്ദേശിച്ചു. എം.എസ്‌സി ഫൊറൻസിക് സയൻസ് യോഗ്യതയുള്ളവർ സമർപ്പിച്ച ഹർജിയിലാണിത്.
ഫൊറൻസിക് സയൻസ് ലാബുകളിലേക്ക് എം.എസ്‌സി ഫൊറൻസിക് സയൻസുകാരെയും പരിഗണിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ സർക്കാരിന് ശുപാർശ നൽകിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഒരു മാസത്തിനകം നിലപാട് അറിയിക്കണമെന്ന് കഴിഞ്ഞമാസം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |